കോവിഡ് വാക്സിൻ എടുക്കാൻ https://www.cowin.gov.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട് . എന്നാൽ പലപ്പോഴും Cowin സൈറ്റിൽ വാക്സിൻ ലഭ്യത അപ്‌ലോഡ് ചെയ്ത ഉടനെ തന്നെ സ്ലോട്ട് തീർന്നു പോകുന്ന ഒരു പ്രശ്നമുണ്ട് . അല്ലെങ്കിൽ നമ്മൾ Cowin ഇടയ്ക്കിടയ്ക്ക് സന്ദർശിച്ച് ലഭ്യത നോക്കേണ്ട ഒരു ബുദ്ധിമുട്ടും ഉണ്ട്. അതിനൊരു പരിഹാരമായികോവിഡ് വാക്സിൻ എവിടെ ലഭ്യമാണെന്ന് അറിയാനായി ഇപ്പോൾ ടെലഗ്രാം ആപ്പിൽ സൗകര്യമുണ്ട് . ടെലഗ്രാം ആപ്പിൽ ഉള്ള *ജില്ലാ കോവിഡ് വാക്സിൻ അലർട്ട്* ചാനലുകളിൽ ജോയിൻ ചെയ്താൽ നിങ്ങളുടെ ജില്ലയിലെ വാക്സിൻ ലഭ്യമായ സ്ഥലങ്ങളും തീയതിയും അതിൽ അലർട്ട് ആയി ലഭിക്കും വാക്സിൻ ലഭ്യമായി വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്ന മുറക്ക് ടെലഗ്രാം ചാനലിൽ അലർട്ട് ലഭിക്കുന്നതാണ് .ഇങ്ങനെ അലർട്ട് ലഭിച്ചാൽ ഉടനെ Cowin സൈറ്റിൽ പോയി വാക്‌സിൻ എടുക്കുന്നത് ഷെഡ്യൂൾ ചെയ്യാവുന്നതാണ്. മലയാളി സോഫ്ട്വെയർ പ്രോഗ്രാമർ ആയ *ശ്രീ ബെർട്ടി തോമസ്* ഈ ടൂളിന് പിന്നിൽ..

    ജില്ല ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യാനായി താഴെ പറയുന്ന വെബ്സൈറ്റുകളിൽ നിങ്ങളുടെ *State, District* എന്നിവ നൽകി അതത് കോവിഡ് വാക്സിൻ ജില്ലാ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക.

     ടെലഗ്രാം ആപ്പ് ഇല്ലെങ്കിൽ ആദ്യം ടെലഗ്രാം ആപ്പ് ഡൗൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. വാട്സ്ആപ്പ് പോലെ തന്നെ ഉപയോഗിക്കാവുന്ന ഒരു ആപ്പാണ് *ടെലഗ്രാം* . ടെലഗ്രാം ഇൻസ്റ്റാൾ ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.

https://play.google.com/store/apps/details?id=org.telegram.messenger

👉*18 മുതൽ 44 വയസ്സുള്ള വരെ ഉള്ളവർക്ക് ജോയിൻ ചെയ്യാൻ ഉള്ള സൈറ്റ്*

https://under45.in/

👉 *45 വയസ്സിനു മുകളിൽ ഉള്ളവർക്ക് ജോയിൻ ചെയ്യാൻ ഉള്ള സൈറ്റ്*

https://above45.in/